Friday, June 19, 2009

ഈവനിംഗ് ക്ലാസ് ആരംഭിച്ചു..

ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഈവനിംഗ് ക്ലാസ്സ് 08/06/2009 മുതല്‍ ആരംഭിച്ചു..

കുട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്..

സഹകരണാത്മക പഠനത്തിന് ഒരു മണിക്കൂര്‍ കൂടി...

രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിച്ചകാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുകയാണ് ലക്ഷ്യം..

ഓരോ ബാച്ചിലേയും കുട്ടികളെ രണ്ടുക്ലാസ്സുകളിലായി ഇരുത്തി...
ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി...
പരസ്പരം സഹായിച്ചുകൊണ്ടുള്ള പഠനം ....

വളരെ പ്രയോജനപ്രദമാണെന്ന് കുട്ടികള്‍ പറയുന്നു...

Wednesday, November 12, 2008

ഉദ്ഘാടന വാര്‍ത്ത ‘വെബ്ദുനിയ’യില്‍...

സ്കൂള്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം വ്യാഴാഴ്ച







Malayam ViLavoorkkal higher secondary school


കേരളത്തിലെ സ്കൂളുകള്‍ക്കായി വെബ്ബില്‍ ആരംഭിച്ച സാമൂഹിക നെറ്റ്‌വര്‍ക്ക് സൈറ്റിന്‍റെ ഉദ്ഘാടനവും മലയം വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടലും നവംബര്‍ 13 വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടക്കും.

കേരള സ്കൂള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കേരള സംസ്ഥാന ഐ.റ്റി സെക്രട്ടറി ഡോ.അജയ് കുമാര്‍ നിര്‍വഹിക്കും. ഇത്തരമൊരു വലിയ കൂട്ടായ്മയ്ക്ക് വെബ്ബില്‍ അവസരമൊരുക്കിയ കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായരെ വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്.ശ്രീനിവാസന്‍ ആദരിക്കും.

വിളവൂര്‍ക്കല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് എസ്.ഉദയകുമാറിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ചന്ദ്രശേഖരന്‍ നായര്‍ സ്കൂളുകളുടെ കൂട്ടായ്മയ്ക്ക് അവസരമൊരുക്കിയത്.

സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിക്കും. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാലചന്ദ്രനെ എന്‍.ശക്തന്‍ എം.എല്‍.എ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.അജില അദ്ധ്യക്ഷയായിരിക്കും. ജി.നന്ദകുമാര്‍, ഹെഡ് മാസ്റ്റര്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

സ്കൂളുകള്‍ക്ക് വെബ്ബില്‍ കൂട്ടായ്മ


(വെബ്ദുനിയയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു)



http://malayalam.webdunia.com/newsworld/news/keralanews/0811/12/1081112094_1.htm

Saturday, November 8, 2008

HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും 'keralaschools.ning.com' ന്റെ ഉദ്ഘാടനവും...

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിളവൂര്‍ക്കലില്‍ HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനവും 13/11/2008 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

തീയതി-13/11/2008
സ്ഥലം-സ്കൂള്‍ അങ്കണം
സമയം-11.30AM

കാര്യപരിപാടി
------------------------------

അധ്യക്ഷ-ശ്രീമതി.കെ.ജി.അജില(ജില്ലാ പഞ്ചായത്ത് അംഗം)
സ്വാഗതം-ശ്രീ.ജി.സജിനകുമാര്‍ (PTA പ്രസിഡന്റ്)
റിപ്പോര്‍ട്ട്-ശ്രീ.എസ്.ഉദയകുമാര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)

ശിലാസ്ഥാപന ഉദ്ഘാടനം-ശ്രീ.ആനാവൂര്‍ നാഗപ്പന്‍(പ്രസിഡന്റ്,തിരു.ജില്ലാ പഞ്ചായത്ത്)

മുഖ്യപ്രഭാഷണവും മികച്ച HSS അധ്യാപകനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീ.ബാലചന്ദ്രന്‍ സാറിനെ അനുമോദിക്കലും -ശ്രീ.എന്‍.ശക്തന്‍(MLA)

കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനം-ഡോ.അജയ് കുമാര്‍ IAS (IT സെക്രട്ടറി,കേരളം)

‘കേരളഫാര്‍മറെ‘(ശ്രീ.ചന്ദ്രശേഖരന്‍ നായര്‍)അനുമോദിക്കല്‍-ശ്രീ.സി.എസ്.ശ്രീനിവാസനന്‍(പ്രസിഡന്റ്,വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത്)

ആശംസ-ശ്രീമതി.ഐവികുമാരി(നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം)
ശ്രീമതി.ആര്‍.മല്ലിക(ഗ്രാമ പഞ്ചായത്ത് അംഗം)
ശ്രീ.ശിവാന്ദന്‍(PTA വൈസ് പ്രസിഡന്റ്)
നന്ദി-ശ്രീ.കെ.ശരത് ചന്ദ്രന്‍ (ഹെഡ് മാസ്റ്റര്‍)


എല്ലാപേര്‍ക്കും വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് സ്വാഗതം...